ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്


കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടന്‍ ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയണ്ടി വരുമെന്നും പിണറായി വിജയനും നടനെ ഉപേക്ഷിച്ച് പോയ സ്ത്രീയും ഒരുമിച്ച് വേദി പങ്കിട്ടതിന് ശേഷമാണ് ഈ ഗൂഢാലോചന ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു. എത്രയോ സ്ത്രീകള്‍ ബലാല്‍സംഘത്തിന് ഇരകളാകുന്നുണ്ട്. അപ്പോഴെന്നും സിന്ദാബാദ് വിളിക്കാന്‍ ആരെയും കണ്ടില്ലല്ലോ.

സിനിമയില്‍ നടിയെ ബലാത്സംഘം ചെയ്തപ്പോള്‍ മാത്രമാണല്ലോ സിന്ദാബാദ്. ദിലീപിനെതിരെ തെളിവില്ലന്ന് സ്ഥാനമൊഴിഞ്ഞ ശേഷം സെന്‍കുമാര്‍ പറഞ്ഞതാണ്. ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായം.ഇത് കള്ള കേസാണ്. രാഷ്ട്രീയ കളിയാണ് ഈ അറസ്റ്റ്, സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാന്‍ ദിലീപിനെ ബലിയാടാക്കിയിരിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന നാണം കെട്ടവന്‍മാരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

You might also like

Most Viewed