വാക്ക് തർക്കം; ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു

ചേർപ്പ്: അയൽപ്പക്കക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. കുത്തേറ്റ മകൻ ഗുരുതരാവസ്ഥയിൽ. ദളിത് കോൺഗ്രസ് നിയോജക മണ്ധലം പ്രസിഡണ്ടും ജില്ല പഴം പച്ചക്കറി മാർക്കറ്റിംഗ് സഹകരണ സംഘം ഡയറക്ടറുമായ കോല്യോൻ പ്രഭാകരൻ (57) ആണ് മരിച്ചത്. കുത്തേറ്റ് സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ മകൻ പ്രമീഷിനെ (22) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പഴുവിൽ കോട്ടം പൊലിവളപ്പിന് സമീ
പം ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം നടന്നത്. അയൽവാസിയും തെങ്ങുകയറ്റ തൊഴിലാളിയുമായ പുതുതറ വീട്ടിൽ ശശി പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കുത്തേറ്റ ഇരുവരെയും നാട്ടുകാരും ടാക്സി ഡ്രൈവർമാരും ചേർന്നാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ എത്തുന്പോഴേക്കും പ്രഭാകരൻ മരിച്ചിരുന്നു.
അനിലയാണ് പ്രഭാകരന്റെ ഭാര്യ. മകൾ: അനിഷ. മരുമകൻ: രാജേഷ്.