ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്കെതിരെ സാമൂഹ്യപ്രവർത്തക


തിരുവനന്തപുരം : തിരുവനന്തപുരത്ത് ഏ‍ഴു വയസുകാരിയെ പൂജാരി പീഡിപ്പിച്ച സംഭവം പുറംലോകമറിയുന്നത് സാമൂഹ്യപ്രവർത്തകയായ അശ്വതിയുടെ ഇടപെടലിലൂടെയാണ്.

അയൽവാസിയായ മുപ്പതുകാരനായ പൂജാരിയാണ് ബ്രാഹ്മണ സമുദായത്തിൽ തന്നെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാനായി പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റിയിരുന്നു. മൂന്നു മാസങ്ങള്‍ക്കുശേഷം രക്ഷിതാക്കൾ സംഭവം പീഡനവിവരം അറിഞ്ഞെങ്കിലും സമുദായത്തിന് മാനക്കേടാകുമെന്നു കരുതി മൂടിവെക്കുകയായിരുന്നു. പിന്നീട് കുറച്ചുനാൾ മുൻപ് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിൻറെ തുടർന്ന് ശിശുരോഗ വിദഗ്ധനെ കാണിച്ചു. തുടർന്നാണ് പഞ്ഞിക്കഷ്ണം തിരുകിക്കയറ്റിയതായി വ്യക്തമായത്.

സാമൂഹിക പ്രവര്‍ത്തകയായ അശ്വതി പെൺകുട്ടിയുടെ അമ്മയുമായി സംസാരിക്കുകയും പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുകയുമായിരുന്നു.

article-image

അശ്വതി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

ഏഴുവയസായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻപഞ്ഞിക്കഷ്ണം തിരുകി കയറ്റി .മൂന്നുമാസമായി കുട്ടി പ്രകടിപ്പിക്കുന്ന അസ്വസ്‌ഥതകൾക്ക് ഒടുവിൽ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോൾ പീഡനവിവരം പുറത്തു വന്നു .ബ്രാഹ്മണ സമുദായത്തിൽ പെട്ട കുടുംബം സമുദായത്തെ ഭയന്ന് സംഭവം രഹസ്യമാക്കി .രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കുട്ടിയുടെ വീട്ടിൽ എത്തി അമ്മയുമായ് സംസാരിച്ചു .വീടിനു തൊട്ടടുത്തുള്ള വ്യക്തിയാണ് ഇത് ചെയ്തതെന്ന് ബോധ്യമായ നിരന്തരം സംസാരിച്ച ശേഷം അമ്മ കേസ് കൊടുക്കാൻ തയ്യാറായി .ബാലാവകാശ കമ്മീഷൻ .പോലീസ് സ്റ്റേഷൻ ചൈൽഡ് ലൈൻ എന്നിവിടങ്ങളിൽ പരാതി നല്കി .സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചിട് അത് മറച്ചു വെക്കാൻ ഏതു സമുദായമാണ് ഇവിടെ പഠിപ്പിക്കുന്നത് ?ഈ ക്രൂരത ചെയ്തവനും ഈ സമുദായമാണ് .ബ്രാഹ്മണ സമുദായ നേതാക്കൾ മുന്നോട്ട് വരിക .ഈ വെല്ലുവിളി സ്വീകരിക്കുക .ആ അമ്മ ഈ വിവരം മൂടിവെച്ചത് സമുദായത്തെ പേടിച്ചിട്ടാണെങ്കിൽ നിങ്ങൾ ഒറ്റപെടുത്തതും എന്ന് പേടിച്ചാണെങ്കിൽ ഈ വെല്ലുവിളി സ്വീകരിക്കുക ഈ ക്രൂരകൃത്യം ചെയ്തവനെ നിയമത്തിനു മുന്നില് എത്തിക്കേണ്ടത് നിങ്ങളുടെ കൂടി ഉത്തരവാദിത്വമാണ് .കേസ് ഒത്തുതീർപ്പാക്കാൻ ലക്ഷങ്ങൾ വാഗ്ദാനം അവന്റെ ബന്ധുക്കൾ വിളിക്കുന്നു . തലസ്‌ഥാന നഗരിയുടെ ഹൃദയഭാഗത് നടന്ന ഈ സംഭവം ഉന്നതന്മാർ ഇടപെട്ട് ഒത്തു തീർപ്പാക്കരുത് .വെല്ലുവിളികൾക്കിടയിലും എനിക്ക് ചെയാൻ കഴിഞ്ഞത് ചെയ്തു ഇനി പൊതു ജനവും നിയമവും അവനുള്ള ശിക്ഷ വിധിക്കട്ടെ ഇത് ചെയ്തിട്ട് അവൻ പോയ്‌ പൂജിച്ചത് ഏതോ ദേവി വിഗ്രഹത്തിൽ ശാന്തിക്കാരൻ

You might also like

  • Straight Forward

Most Viewed