കേരളത്തിൽ ചൂട് കനക്കുന്നു : യുവി രശ്മികളുടെ അളവിൽ വൻവർധന


പാലക്കാട് : കേരളത്തിൽ ചൂട് കനക്കുന്നു. അതോടൊപ്പം തന്നെ സൂര്യനിൽനിന്നു പതിക്കുന്ന അൾട്രാവയലറ്റ് (യുവി) രശ്മികളുടെ അളവിൽ വൻ വർധനവാണ് കാണുന്നത്. നിലവിൽ വയനാട്ടിലും തിരുവനന്തപുരത്തുമാണ് ഇതിന്റെ അളവ് ഏറ്റവും കൂടുതൽ കാണുന്നത്. 12 യൂണിറ്റാണ് ഇവിടങ്ങളിൽ യുവിയുടെ അളവ്.

കാസർകോട് - 11, കണ്ണൂർ - 11, കോഴിക്കോട് - 10, വയനാട് - 12, മലപ്പുറം - 10, പാലക്കാട് - 11, തൃശൂർ - 11, എറണാകുളം - 10, ഇടുക്കി-10, ആലപ്പുഴ-10, കോട്ടയം-10, പത്തനംതിട്ട-10, കൊല്ലം-10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ യുവി ഇൻഡക്സ്.


മുൻപ് 2014ൽ പാലക്കാട്ട് യുവിയുടെ അളവ് 12 കടന്നിരുന്നു.

അന്തരീക്ഷ ഈർപ്പം കുറഞ്ഞതും തെളിഞ്ഞ ആകാശവുമാണു ഈ വർദ്ധനവിന് കാരണമെന്നാണു നിഗമനം. യുവി കൂടിയത് ചൂടിന്റെ തീക്ഷ്ണത വർദ്ധിപ്പിക്കും. അതിനാൽ ഏറ്റവുമധികം യുവി രശ്മികൾ പതിക്കുന്ന സമയമായി പകൽ പത്തിനും മൂന്നിനും ഇടയിൽ 15 മിനിറ്റിലധികം തുടർച്ചയായി ഏൽക്കുന്നത് തളർച്ചയ്ക്കും ശരീരം കരിവാളിക്കുന്നതിനും തിമിരത്തിനും കാരണമാകും. ഈ സമയത്ത് സമയത്തു കഴിവതും പുറത്തിറങ്ങാതിരിക്കുക, സൺസ്ക്രീനുകളും സൺഗ്ലാസുകളും ഉപയോഗിക്കുക, തൊപ്പി വയ്ക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളാവുന്നതാണ്.

You might also like

  • Straight Forward

Most Viewed