എംഎൽഎ ആന്റണി ജോൺ വിവാഹിതനാകുന്നു

കൊച്ചി : കോതമംഗലം എംഎൽഎ ആന്റണി ജോൺ വിവാഹിതനാകുന്നു. പൈങ്ങോട്ടൂർ ചേന്നപ്പിളളിൽ പരേതനായ സി.വി ജോർജിന്‍റെയും സോഫിയയുടെയും മകളും വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ് അധ്യാപികയുമായ സ്റ്റെഫി ജോർജാണ് വധു.
പൈങ്ങോട്ടൂർ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയിൽ 22നു രാവിലെ 11-നാണ് മനസമ്മതം. 25ന് വൈകുന്നേരം 4.30ന് കോതമംഗലം സെന്‍റ് ജോർജ് കത്തീഡ്രലിലാണ് വിവാഹം. വിവാഹത്തിലും തുടർന്ന് നടക്കുന്ന സൽക്കാര ചടങ്ങുകളിലും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. കോതമംഗലം കോഴിപ്പിളളി കുന്പപ്പിളളി കെ.എം ജോണി-ലില്ലി ദന്പതികളുടെ മകനാണ് എംഎൽഎ ആന്‍റണി ജോണ്‍. മാത്യു, ലിറ്റി എന്നിവരാണ് സഹോദരങ്ങൾ.