ദിവസവും വാല്‍നട്ട് കഴിച്ചാൽ ഗുണങ്ങൾ പലത്

തോടില്‍ നിന്നും പൊളിച്ചെടുത്ത വാള്‍നട്ട് കണ്ടാല്‍ തലച്ചോറിന്റെ ചെറിയ രൂപമാണന്നു തോന്നും. ഇത് തികച്ചും യാദൃശ്‌ഛികമായിരിക്കാം എന്നാലും ഈ ഉണങ്ങിയ ഫലം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാകുന്ന വിവധ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
വാള്‍നട്ടില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ഇലാസ്‌തികത ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.ഈ ആന്റി ഓക്‌സിഡന്റുകള്‍ കൊളാജന്‍ ഉത്‌പാദനം ഉയര്‍ത്തുകയും കോശങ്ങളുടെ തകരാര്‍ പരിഹരിക്കുകയും ചെയ്യും. അതുവഴി ചര്‍മ്മത്തിന് നിറം നല്‍കുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും .ദിവസവും വാല്‍നട്ട് കഴിച്ചും വാല്‍നട്ട് എണ്ണ പുരട്ടിയും ചര്‍മ്മത്തിലെ വരകള്‍, പാടുകള്‍ എന്നിവ അകറ്റാന്‍ കഴിയും.
വാല്‍നട്ടിന്റെ രാസ ഗുണം രക്തയോട്ടം മെച്ചപ്പെടുത്തും, അതുവഴി ഓക്‌സിജനും പോഷകങ്ങളും എല്ലാ കോശങ്ങളിലേക്കും എത്തും. രക്തയോട്ടം മെച്ചപ്പെടുന്നത് വഴി ചര്‍മ്മം തിളങ്ങുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും. ദിവസം 3-4 വാല്‍നട്ട് കഴിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കും.വാല്‍നട്ട് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും നല്‍കുമ്പോള്‍ വാല്‍നട്ട് എണ്ണ ചര്‍മ്മത്തിനുണ്ടാകുന്ന അണുബാധ ഭേദമാക്കാന്‍ സഹായിക്കും.
ഫംഗസുകളെ അകറ്റാനും ചര്‍മ്മത്തിനുണ്ടാകുന്ന വീക്കം ഇല്ലാതാക്കാനുള്ള ഗുണം വാല്‍നട്ട് എണ്ണയ്‌ക്കുണ്ട്. വളംകടി, പാണ്ട് പോലെ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകള്‍ക്ക് വാല്‍നട്ട് എണ്ണ പരിഹാരം നല്‍കും. ഫംഗസുകളെ ചെറുക്കുന്ന വെളുത്തുള്ളി പോലുള്ള പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്തും ഈ എണ്ണ പുരട്ടുന്നത് അണുബാധ ഭേദമാകുന്നത് വേഗത്തിലാക്കും.പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ തടയുന്നതിന് പുറമെ തിളങ്ങുന്ന ചര്‍മ്മവും നല്‍കുന്ന വാല്‍നട്ട് ചര്‍മ്മത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്തും.സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിന്‍ ഇ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യദായകങ്ങളായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞ വാല്‍നട്ട് ചര്‍മ്മ കോശങ്ങളെ ശക്തമാക്കുകയും ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്തുകയും ചെയ്യും. കൂടാതെ ചര്‍മ്മത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യും. വാല്‍നട്ടിലെ പ്രോട്ടീന്‍ എല്ലിന്റെ വളര്‍ച്ച മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊളാജന്‍ ഉത്‌പാദനം മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് ദിവസവും ഏതാനം വാല്‍നട്ട് കഴിക്കുക.
നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും വാല്‍നട്ട് നല്ലതാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ ബിയും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദം കുറയക്കാനും സഹായിക്കും. ക്ഷീണം, ഉത്‌കണ്‌ഠ, ഉറക്കമില്ലായ്‌മ എന്നിവയില്‍ നിന്നും രക്ഷ നേടാനും ഇവ സഹായിക്കും. സുഖമായി ഉറങ്ങുന്നതിന് ദിവസവും വാല്‍നട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഉറക്കമില്ലായ്‌മ കണ്ണുകള്‍ ചീര്‍ക്കുന്നതിനും പാടുകള്‍ വരുന്നതിനും ശരീര ഭാരം കൂട്ടുന്നതിനും കാരണമാകും.
പല കേശസംരക്ഷണ ഉത്‌പന്നങ്ങളിലെയും പ്രധാന ചേരുവകളില്‍ ഒന്നാണ് വാള്‍നട്ട് എണ്ണ. മുടി ഇരുണ്ട് ഇടതൂര്‍ന്ന് വളരാന്‍ വാല്‍നട്ട് സഹായിക്കും. മുടിയുടെ കനവും ബലവും കൂട്ടാന്‍ സഹായിക്കുന്ന ബയോട്ടിന്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വാല്‍നട്ടിന് പ്രോട്ടീന്റെ ഗുണങ്ങളും ഉള്ളതിനാല്‍ മുടിയുടെ വേരുകള്‍ക്ക് ബലം ഉണ്ടാകാനും ഇവ സഹായിക്കും. വാല്‍നട്ട് എണ്ണ പതിവായി ഉപയോഗിക്കുന്നതിലൂടെ മുടിക്ക് ബലവും ഭംഗിയും ലഭിക്കും.
വാല്‍നട്ടില്‍ വിറ്റാമിന്‍ ബി കോംപ്ലക്‌സ് ഗ്രൂപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഫോലറ്റ്‌സ്, റൈബോഫ്‌ലാവിന്‍, തയാമിന്‍ തുടങ്ങിയവ ഗര്‍ഭിണികളുടെ ശരീരത്തിലെത്തിക്കാന്‍ സഹായിക്കും. മഗ്നീഷ്യം, പ്രോട്ടീന്‍, ആരോഗ്യദായകമായ ഫൈബര്‍, ഫാറ്റി ആസിഡ് തുടങ്ങി അമ്മയ്‌ക്കും കുഞ്ഞിനും ഗുണകരമാകുന്ന നിരവധി ഘടകങ്ങള്‍ വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. അമ്മയ്‌ക്കും കുഞ്ഞിനും ആരോഗ്യം നല്‍കുന്നതിന് പുറമെ വാല്‍നട്ട് എണ്ണ അമ്മയുടെ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും.
സൗന്ദര്യത്തിനൊപ്പം തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്ന മികച്ച ആഹാരമാണിത്. തലച്ചോറിന്റേതിന് സമാനമായ ഇതിന്റെ രൂപം വെറും യാദൃശ്ചികമല്ല , കാരണം ഇത് തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നു.ദിവസം ഒരു കൈ വാല്‍നട്ട് കഴിക്കുന്നത് തലച്ചോറിന്റെ ശക്തി, ഓര്‍മ്മ, മുഴുവന്‍ നാഡി സംവിധാനം എന്നിവ മെച്ചപ്പെടാന്‍ സഹായിക്കും. വാല്‍നട്ടിലെ ഒമേഗ 3 ഫാറ്റി ആസിഡ് ഓക്‌സിജനും പോഷകങ്ങളും നിറഞ്ഞ രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്താന്‍ സഹായിക്കും. അതുവഴി തലച്ചോറിന്റെ പ്രവര്‍ത്തനവും മികച്ചതാക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്തുന്നതിന് പുറമെ വാള്‍നട്ട്
ശരീര ഭാരം കുറയ്‌ക്കാനും സഹായിക്കും. നല്ല കൊഴുപ്പ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കും. സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാറ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് പതിവായി വാള്‍നട്ട് കഴിക്കുന്നവരില്‍ ഇത് കഴിക്കാത്തവരേക്കാള്‍ ശരീര ഭാരം കുറയാനുള്ള സാധ്യത 31 ശതമാനം കൂടുതലാണന്നാണ്. മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. അതുപോലെ ഉപ്പ് ചേര്‍ത്ത് പായ്‌ക്കെറ്റില്‍ കിട്ടുന്നവ ഒഴിവാക്കുക.
നല്ല കൊഴുപ്പ്, വിറ്റാമിന്‍, പ്രോട്ടീന്‍ ,മറ്റ് പ്രോട്ടീനുകള്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് വാള്‍നട്ട്. നിരവധി ഗുണങ്ങളുള്ള വാല്‍നട്ട് നിങ്ങളുടെ സമ്പൂര്‍ണ ആരോഗ്യം മെച്ചപ്പെടുത്തും എന്നതില്‍ സംശയമില്ല. ഹൃദ്രോഗസാധ്യത കുറയ്‌ക്കുക, പലതരം അര്‍ബുദങ്ങള്‍ പ്രതിരോധിക്കുക, ദഹനവും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുക എന്നിവയെല്ലാം സവിശേഷതകളാണ്. ചര്‍മ്മത്തിലെ എല്ലാ മാലിന്യങ്ങളും വളരെ എളുപ്പത്തില്‍ ഫലപ്രദമായി നീക്കം ചെയ്യാന്‍ ഇവ സഹായിക്കും. കാഴ്‌ച സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാനും വാല്‍നട്ടിന് കഴിയും.