വിദേശത്തു നിന്നും സ്വര്‍ണം കൊണ്ടുവരുന്നവർ അറിയാൻ ചിലത്

കൊച്ചി: വിദേശത്തുള്ള പലരും നാട്ടില്‍ വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരുന്നത് പതിവാണ്. ലഗേജിനൊപ്പം സ്വര്‍ണം കൊണ്ടുവരുമ്പോള്‍ അറിയാന്‍ ചില കാര്യങ്ങൾ
ഒരു വര്‍ഷമായി വിദേശത്ത് താമസിക്കുന്ന സ്തീകള്‍ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പുരുന്മാര്‍ക്ക് 50,000 രൂപ വരെയുള്ള ആഭരണങ്ങളും ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.ആറു മാസത്തിലധികമായി വിദേശത്ത് താമസിക്കുന്നവര്‍ക്ക് എല്ലാ യാത്രാരേഖകളുമുണ്ടെങ്കില്‍ നാണയമായോ ബിസ്‌ക്കറ്റായോ ഒരു കിലോ സ്വര്‍ണം ഡ്യൂട്ടിയടച്ച് കൊണ്ടുവരാം.ഗോള്‍ഡ് ബാറുകള്‍ കൊണ്ടുവരുമ്പോള്‍ സീരിയല്‍ നമ്പര്‍,നിര്‍മ്മാതാവിന്റെ പേര്,തൂക്കം,അളവ് എന്നിവ വേണം.
മ്പോള്‍ 6% കസ്റ്റംസ് ഡ്യൂട്ടി,സേവനനികുതി,സെസ് എന്നിവ അടക്കണം.. ആഭരണങ്ങള്‍ക്ക് തീരുവ കൂടും..ആഭരണങ്ങളാണ് വിദേശത്തു നിന്നും കൊണ്ടുവരുന്നതെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടി പത്തു ശതമാനമായി കൂടും സേവനനികുതിയും സെസ്സും വേണം. മുത്തുകള്‍ പിടിപ്പിച്ച ആഭരണങ്ങള്‍ ഇതില്‍പ്പെടില്ല.അനുവദിനീയ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈയ്യിലുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റുചെയ്യാവുന്നതാണ്.