കരയുന്ന അമ്മയ്ക്ക് സാന്ത്വനമേകാനെത്തിയ മകന്റെ ആത്മാവ്

ഫിലിപ്പീൻസുകാരിയായ ജോയ് ഗന്ദ വിബർ - അലമാരെസ് മരണമടഞ്ഞ തന്റെ മകനെ ഓർത്ത് കരയുമ്പോൾ സാന്ത്വനിപ്പിക്കാനെത്തുന്നത് ആ മകന്റെ ആത്മാവ് തന്നെയെന്ന വിശ്വാസത്തിലാണ് ഒരു കുടുംബം. ഏഴു വയസുകാരനായ ബാലന്റെ ആത്മാവാണ് ബലൂണിന്റെ രൂപത്തിൽ വന്ന് അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കും സാന്ത്വനമേകുന്നതെന്നാണ് അവർ വിശ്വസിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട രണ്ടു വീഡിയോകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. 3.5 മില്യൺ ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്.
ഒരു ബലൂൺ കരയുന്ന അമ്മയുടെ അരികിലേയ്ക്ക് വരുന്നതും അമ്മയെ മുട്ടിയുരുമ്മുന്നതാണ് വീഡിയോയിൽ കാണുന്നത്. ബലൂൺ ചലിക്കുന്നത് മരിച്ചു പോയ കുട്ടിയുടെ ആത്മാവിന്റെ ശക്തിയാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്.
ഇത് തന്റെ മകന്റെ അവസാന ദൌത്യമായിരിക്കണം എന്ന് ജോയ് ഫേസ്ബുക്കിൽ പറയുന്നു.