സുജിത്ത് കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അല്ലെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുജിത്ത് കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അല്ലെന്ന് റിപ്പോര്‍ട്ട്. സമീപത്തെ സ്കൂളില്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് ഒരു സംഘവുമായി വാക്കേറ്റമുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമുണ്ടായെന്നാണ് സൂചന. പത്തോളം വരുന്ന അക്രമികള്‍ അരോളി ആസാദ് കോളനിയിലെ സുജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ എകെജി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുജിത്തിന്റെ മൃതദേഹം പിന്നീട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അരോളിയിലും പരിസരത്തും പോലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്. സ്പ്രേ പെയിന്റിങ് തൊഴിലാളിയായ സുജിത്ത് ആര്‍എസ്‌എസ് മുന്‍ മണ്ഡലം കാര്യവാഹിയാണ്.