കൊറിയയില്‍ സൈനിക ഹെലിക്കോപ്റ്റര്‍ തകർന്ന് മൂന്ന് മരണം

ദക്ഷിണ കൊറിയയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ നടത്തിയ പരീക്ഷണ പറക്കലിൽ സോളില്‍ നിന്ന് 116 കിലോമീറ്റര്‍ അകലെയുള്ള ജനവാസ കേന്ദ്രത്തിൽ വെച്ചാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ടത്.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന നാല് സൈനികരിൽ മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. അപകടകാരണം അന്വേഷിച്ച് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.