ന്യൂജെന്‍ പെണ്‍കുഞ്ഞാടുകളെ പള്ളിയിലെത്തിക്കാന്‍ മാർഗ്ഗവുമായി ഹൈ ഹീല്ഡ് ഷൂവിന്റെ ആകൃതിയിൽ പള്ളി



പള്ളിയെന്ന് കേട്ടാല്‍ തന്നെ തായ്‌വാനിലെ സ്ത്രീകള്‍ക്ക് ഒരു പുച്ഛഭാവമാണ് മുഖത്ത് വരുന്നത്. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, പള്ളിയും പ്രാര്‍ത്ഥനയും ഇല്ലാതെ വഴിതെറ്റിപ്പോകുന്ന ഈ ന്യൂജെന്‍ പെണ്‍കുഞ്ഞാടുകളെ തിരികെ പള്ളിയിലെത്തിക്കാന്‍ എന്താണ് മാര്‍ഗമെന്നുള്ള ചിന്തക്ക് ന്യൂജെന്‍പോലും മൂക്കത്ത് വിരല്‍ വക്കുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് തായ്‌വാനിലെ ക്രിയേറ്റീവ് ബില്‍ഡേഴ്‌സ്.

സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഹൈ ഹീല്ഡ് ഷൂവിന്റെ ആകൃതിയിലാണ് ബില്‍ഡേഴ്‌സ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയായ പള്ളിക്ക് 55 അടിയോളം ഉയരമുണ്ട്. ചില്ലുപാളികള്‍ കൊണ്ടാണ് ഹൈഹീല്‍ഡ് ഷൂ ചര്‍ച്ച നിര്‍മിച്ചിരിക്കുന്നത്. ഇതിനായി 320 കഷണം ഗ്ലാസുകള്‍ വേണ്ടി വന്നു. പുറംകാഴ്ചക്കുള്ള മനോഹാരിത പോലെ പള്ളിയുടെ ഉള്‍ഭാഗവും അതിമനോഹരമാണെന്ന്‌ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളെ മനസ്സില്‍ കണ്ട് നിര്‍മിച്ചതായതിനാല്‍ മാപ്പിള്‍ ഇലകളുടേയും ബിസ്‌ക്കറ്റുകളുടേയും കേക്കിന്റേയും ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ടത്രേ.

സംഭവം ഒരു പള്ളിയാണെങ്കിലും ഏത് വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പള്ളിയാണെന്നോ ഏത് തരത്തിലുള്ള ആരാധനയാണ് ഇവിടെ നടക്കാന്‍ പോകുന്നതെന്നോ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് പുതുവര്‍ഷമായ ഫെബ്രുവരി 8നാണ് പള്ളി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed