ജി 20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പിന്മാറുമെന്ന് സൂചന


ചൈന പുറത്തിറക്കിയ ഭൂപടത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ജി-20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻറ് ഷി ജീൻപിങ് പങ്കെടുക്കില്ലെന്ന് സൂചന. സന്ദർശനവുമായി ബന്ധപ്പെട്ട തീരുമാനം ഇതുവരെയും ബെയ്ജിങിൽ നിന്ന് അറിയിച്ചിട്ടില്ല. അതേസമയം ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ പങ്കെടുക്കില്ല. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് റഷ്യയുടെ പ്രതിനിധി സംഘത്തെ നയിക്കും.

ജി-20 ക്കായി രാജ്യം തയ്യാറെടുക്കുമ്പോഴാണ് കഴിഞ്ഞ തിങ്കളാഴ്ച അരുണാചൽ പ്രദേശിലെ ചില മേഖലയും അക്സായ് ചിൻ മേഖലയും ഉൾപ്പെടുത്തി ചൈന 2023ലെ ഭൂപടം പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യ ചൈന അതിർത്തി തർക്ക വിഷയങ്ങൾ വീണ്ടും ഉടലെടുക്കുന്ന പശ്ചാത്തലത്തിലാണ് ജി 20 ഉച്ചകോടിയിൽ നിന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് വിട്ടുനിൽക്കും എന്നുള്ള സൂചനകൾ. സന്ദർശനവുമായി ബന്ധപ്പെട്ട തീരുമാനം ബെയ്ജിങിൽ നിന്ന് ഇതുവരെയും അറിയിച്ചിട്ടില്ല.

എന്നാൽ ചൈനീസ് പ്രസിഡണ്ടിനും ഒപ്പമുളള സംഘത്തിനും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ജി20യുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ബ്രിക്സ് ഉച്ചക്കോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷി ജീൻപിങ്ങും നേരിൽ കണ്ടത്. ഉച്ചക്കോടിയിൽ ഷി ജീൻപിങ് പങ്കെടുക്കുകയാണെങ്കിൽ കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾ മൂലം വഷളായ ഇന്ത്യ ചൈന ബന്ധത്തിന് ശേഷമുള്ള ആദ്യ സന്ദർശനം ആയിരിക്കും. അതേസമയം G 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ പങ്കെടുക്കില്ല.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആയിരിക്കും റഷ്യയുടെ പ്രതിനിധി സംഘത്തെ നയിക്കുക. മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

article-image

adsadsdassaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed