അമ്മയോടിച്ച കാർ ദേഹത്ത് കയറി 13 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

യു.എസിൽ അമ്മയോടിച്ച കാറിടിച്ച് 13 മാസം പ്രായമുള്ള മകൾ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച യു.എസ് സംസ്ഥാനമായ അരിസോണയിലാണ് ദാരുണ സംഭവം. അമ്മയായ ജഫ്രിയ തോൺബർഗ് തന്നെ വിവരം പൊലീസിനെ അറിയിച്ചത്. ജഫ്രിയ വീടിനടുത്തുള്ള പാർക്കിങ് ഏരിയയിൽ കാർ നിർത്തിയിടാൻ ശ്രമിക്കവെ കാർ മകളുടെ ദേഹത്തേക്ക് കയറുകയായിരുന്നു. മകളെ സുരക്ഷിതമായി കാറിന്റെ സീറ്റിലിരുത്തി എന്നാണ് താൻ കരുതിയതെന്ന് ജഫ്രിയ പൊലീസിനോട് പറഞ്ഞു. വാഹനം നീക്കുന്നതിനിടെ മുൻവശത്തെ ടയർ കാറിന്റെ സീറ്റിന്റെ മേലാപ്പിൽ കുടുങ്ങി. അത് പിന്നിലേക്ക് വീണതോടെ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സൈറ റോസ് തോയമിങ് എന്നാണ് കുഞ്ഞിന്റെ പേര്.
ASADSDSADS