ലിഫ്റ്റ് തകരാർ; കാസർഗോഡ് ജനറൽ ആശുപത്രിയിൽ രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ


ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് സംഭവം. ഒരു മാസം മുമ്പാണ് ലിഫ്റ്റ് തകരാറിലായത്. തകരാർ പരിഹരിക്കാൻ ആശുപത്രി അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഏഴ് നിലകളാണ് ആശുപത്രിയിലുള്ളത്. അതിൽ ആറാമത്തെ നിലയിലാണ് ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഡിസ്ചാർജ് വാങ്ങിയ രോഗികൾക്ക് താഴേക്ക് പോകാൻ വേറെ മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് ചുമട്ടു തൊഴിലാളികളെ സമീപിച്ചത്.

article-image

ADSADSDSA

You might also like

Most Viewed