യൂറോപ്പിൽ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടന


പാരീസ്: യൂറോപ്പിൽ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡിന്റെ അഞ്ചാംതരംഗം രാജ്യത്ത് മിന്നൽവേഗത്തിൽ വ്യാപിക്കുകയാണെന്ന് ഫ്രഞ്ച് സർക്കാരും സ്ഥിരീകരിച്ചു.

ഇതിനിടെ, കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ യൂറോപ്യൻ രാജ്യങ്ങളേർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി, നെതർലൻഡ്സ് എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ ഞായറാഴ്ച തെരുവിലിറങ്ങി.

ഞായറാഴ്ച ഹേഗിൽ പോലീസിനുനേരെ പ്രതിഷേധക്കാർ കരിമരുന്ന് പ്രയോഗിച്ചു. ആംബുലൻസിനുനേരെയും കല്ലേറുണ്ടായി. റോഡിൽ സൈക്കിൾ കത്തിച്ചു. അഞ്ച് പോലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

You might also like

Most Viewed