ഇമ്രാന്‍ ഖാനെതിരെ ആരോപണവുമായി മുന്‍ പാക് താരം ബാസിത് അലി

കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായി ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ താരം ബാസിത് അലി. 1993 ജാവേദ് മിയാന്‍ദാദിനെ പുറത്താക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
1992ല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക് ടീം കിരീടം നേടുമ്പോള്‍ മിയാന്‍ദാദ് സീനിയര്‍ താരമായിരുന്നു. മിയാന്‍ദാദിന്റെ അഞ്ചാമത്തെ ലോകകപ്പായിരുന്നു അത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം താരത്തെ ടീമില്‍ നിന്നൊഴിവാക്കിയെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇമ്രാന്‍ ഖാനായിരുന്നുവെന്നും പകരം എന്നെ ടീമില്‍ ഉള്‍പ്പെടുത്തിയെന്നും ബാസിത് പറഞ്ഞു. വസീം അക്രം ആയിരുന്നു അന്ന് നായകനെങ്കിലും ഗൂഡാലോചന നടത്തിയത് ഇമ്രാന്‍ ഖാനായിരുന്നു. പിന്നീട് ആറാം ലോകകപ്പ് കളിക്കാന്‍ വേണ്ടി 1996ലാണ് മിയാന്‍ദാദ് തിരിച്ചെത്തിയതെന്നും ബാസിത് കൂട്ടിച്ചേർത്തു.