എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ


 

തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്കു നടന്ന മാർച്ചിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ.സംഘപരിവാർ സംഘടനകളാണ് ഹർത്താൽ നടത്തുന്നത്.തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഏതാനും ദിവസമായി തൃപ്പൂണിത്തുറയിൽ വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾ  നടക്കുന്നുണ്ട്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്കു നടന്ന മാർച്ചിലാണ് സംഘർഷമുണ്ടായത്.

You might also like

Most Viewed