അരിക്കൊമ്പന്റെ ജീവിതം വെള്ളിത്തിരയിലേക്ക്


നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  പങ്കുവെച്ച് കൊണ്ടാണ് ചിത്രം  ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ആനകളാണ് പോസ്റ്ററിലുളളത്. ഇതിനോടകം പോസ്റ്റർ വൈറലായിട്ടുണ്ട്.      

കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. അരിക്കൊമ്പനെ വാസസ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകൾ നടക്കുമ്പോഴാണ്  ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താരനിർണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്.

article-image

ോൂബ

You might also like

Most Viewed