കോവിഡ് പരിശോധനാഫലം നെഗറ്റീവ്; ഇനി ലാലിന് അമ്മയെ കാണാം

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി ക്വറന്റീനിൽ കഴിഞ്ഞിരുന്ന താരത്തിന്റെ പരിശോധന ഫലം ഇന്നലെയാണ് ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് കോവിഡ് നെഗറ്റീവ് ആയതോടെ കൊച്ചിയിൽ തന്നെയുള്ള അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക. ചാനലുകളിലെ ഓണം പരിപാടികളുടെ ഷൂട്ടിങ്ങുകൾ പൂർത്തിയാക്കി മോഹൻലാൽ തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം.
പുതിയ ചിത്രമായ ദൃശ്യം 2 സെപ്തംബർ 7നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ്‌തേക്കും. പുതിയ ചിത്രമായ ദൃശ്യം 2 സെപ്തംബർ 7നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ്‌തേക്കും.
നാലുമാസത്തിന് ശേഷമാണ് ചെന്നൈയിൽ നിന്ന് ജൂലൈ 20ഓടെ മോഹൻലാൽ കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വറന്റീൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്.