രാജ്യത്ത് പൗരന്മാർ ഭയത്തിൽ ജീവിക്കേണ്ട സാഹചര്യം: അടൂർ ഗോപാലകൃഷ്ണൻ


തിരുവനന്തപുരം: രാജ്യത്ത് പൗരന്മാർ ഭയത്തിൽ ജീവിക്കേണ്ട സാഹചര്യമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ തിരുവനന്തപുരത്ത് ലോക് താന്ത്രിക് ജനതാദൾ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൗരത്വ നിയമം പുനർവിചാരണ ചെയ്യണം. ഉത്തരവാദിത്തപ്പെട്ടവർ പുറംതിരിഞ്ഞുനിൽക്കുകയാണെന്നും കേരള ജനത ഒന്നിച്ചുനിന്ന് തെറ്റുതിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അനാവശ്യമായ ഒരു ഭീതി പരന്നിരിക്കുകയാണെന്നും, ഒരു ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മൾ ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

                                                                                           

You might also like

  • Lulu Exchange
  • Straight Forward

Most Viewed