സ്വർണ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ

മുംബയ്: സ്വർണവില പവന് എക്കാലത്തെയും ഉയർന്ന നിലവാരമായ 33,600 രൂപയിലെത്തി. 4,200 രൂപയാണ് ഗ്രാമിന്റെ വില. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയില്‍ രണ്ടായിരം രൂപയാണ് വർദ്ധിച്ചത്. ഏപ്രില്‍ ഏഴിന് പവന് 800 രൂപവർദ്‍ധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലും സ്വര്‍ണവില വർദ്‍ധിക്കുകയാണ്. ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരം ഭേദിച്ച് സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,750 ഡോളര്‍ നിലവാരത്തിലെത്തി.ലോക്ക്ഡൗണ്‍ കാരണം ജൂവലറികള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് സ്വർണം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവസരമില്ല.