വാഹനത്തിന്‍റെ മലിനീകരണം നോക്കി നികുതി ഈടാക്കണമെന്ന് ടൊയോട്ട

ന്യൂഡൽഹി : പരിസ്ഥിതിമലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാഹനത്തിൽനിന്നു പുറംതള്ളുന്ന കാർബണിന്‍റെ അളവ് പരിശോധിച്ച് രാജ്യത്തെ യാത്രാ വാഹനങ്ങളുടെ നികുതി ഈടാക്കണമെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) വൈസ് ചെയർമാനും ഡയറക്ടറുമായ ശേഖർ വിശ്വനാഥൻ പറഞ്ഞു. നിലവിൽ എഞ്ചിൻ കപ്പാസിറ്റി, വാഹനത്തിന്‍റെ വലുപ്പം എന്നിവ നോക്കിയാണ് വാഹനങ്ങൾക്ക് സർക്കാർ നികുതി നിശ്ചയിക്കുന്നത്. നിലവിൽ 28 ശതമാനം ജിസ്ടിക്കു പുറമേ 15 ശതമാനം സെസും ഹൈബ്രിഡ് വാഹനങ്ങളുടമേൽ സർക്കാർ ചുമത്തിയിട്ടുണ്ട്.
ലോകവ്യാപകമായി 34 ഹൈബ്രിഡ് മോഡലുകളാണ് ടൊയോട്ട വിപണിയിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ഒരു മോഡൽ മാത്രമേയുള്ളൂ. നികുതിയിലെ വർദ്ധനയാണ് കന്പനിയെ ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങൾ ഇറക്കുന്നതിൽ പിന്നോട്ടടിക്കുന്നത്.