കല്യാണ്‍ ജൂവലേഴ്സ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്പോണ്‍സറാകുന്നു


കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐ.എസ്.എല്‍) കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പ്രധാന സ്പോണ്‍സറാകുന്നു. ഇതാദ്യമായാണ് ഒരു ആഭരണബ്രാന്‍ഡ് ഐ.എസ്.എല്‍. ടീമുമായി കൈകോര്‍ക്കുന്നത്. പ്രധാന സ്പോണ്‍സര്‍ എന്ന നിലയില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ ജേഴ്സിയുടെ മുന്‍വശത്തുതന്നെ പ്രദര്‍ശിപ്പിക്കും. കൂടാതെ ഇന്‍-സ്റ്റേഡിയ ബ്രാന്‍ഡിങ്ങിലും ഓണ്‍ലൈന്‍ ബ്രാന്‍ഡിങ്ങിലും കല്യാണ്‍ ഉള്‍പ്പെടുത്തും. 

ഐ.എസ്.എല്ലില്‍ ഒട്ടേറെ ആരാധകരുള്ള കേരള ബ്ലസ്റ്റേഴ്സുമായി പങ്കുചേരുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

ഇന്ത്യന്‍ ഫുട്ബോള്‍ രംഗവുമായി പങ്കാളികളാകുന്നതുവഴി ഞങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കള്‍ക്കായി പ്രത്യേകമായൊരു അനുഭവമൊരുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കല്യാണ്‍ ജൂവലേഴ്സിനെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സി.ഒ.ഒ. അമിത് കോഹ്ലി പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്സ്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പാണ് ടീമിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍. പ്രൈം മെറീഡിയന്‍, ക്വാക്കര്‍, ലിവ്പ്യൂവര്‍ ബാറ്ററീസ്, സ്പാര്‍ട്ടാന്‍ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്ന മറ്റു ബ്രാന്‍ഡുകള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed