അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കടകംപള്ളി


തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്കായി കേന്ദ്രം കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. അതിരപ്പിള്ളി പദ്ധതിയില്‍ ആശങ്ക വേണ്ടെന്നും പദ്ധതി വെള്ളച്ചാട്ടത്തെ തടസപ്പെടുത്തില്ലെന്നും പിണറായി പറഞ്ഞിരുന്നു.
നിരവധി നേതാക്കള്‍ പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed