ജോയ് ആലുക്കാസിൽ ദീപാവലി ആഘോഷം
മനാമ: ദീ-പാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി 15 കിലോ സ്വർണ്ണം സ്വന്തമാക്കാനുള്ള പ്രമോഷൻ പ്രഖ്യാപിച്ചു. 50 ദിനാർ മുതൽ സ്വർണ്ണമോ ഡയമണ്ട് ആഭരണങ്ങളോ എടുക്കുന്നവർക്കാണ് ഈ ഭാഗ്യ സമ്മാനം ലഭിക്കുക. എക്സ്ചേഞ്ച് സ്വർണ്ണാഭരണങ്ങൾക്ക് ഈ കാലയളവിൽ സൗജന്യ കിഴിവും നൽകുന്നു.
കൂടാതെ ദീപാവലി ദിനമായ ഒക്ടോബർ 28ന് ഓരോ പർച്ചേയ്‌സിനും കാൽ ഗ്രാം സ്വർണ്ണം സമ്മാനമായി ലഭിക്കും. ഒക്ടോബർ 13 മുതൽ നവംബർ അഞ്ച് വരെയുള്ള കാലയളവിൽ ബഹ്‌റിൻ കൂടാതെ യു.എ.ഇ, സൗദി, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങിയ ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ദീപാവലി ഓഫർ ലഭ്യമാണ്.

