യുഎയിൽ ജോലി സ്ഥലത്തെ അപകടങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കമ്പനി ഉടമയ്ക്കെതിരെ കടുത്ത നടപടി


യുഎഇയിൽ ജോലി സ്ഥലത്ത് ഉണ്ടാകുന്ന അപകടങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത കമ്പനി ഉടമയ്ക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളെ ചേർത്തുപിടിച്ചും കമ്പനി ഉടമകളുടെ ഉത്തരവാദിത്തങ്ങൾ ഓർമിപ്പിച്ചും പുറപ്പെടുവിച്ച പുതിയ മാർഗനിർദേശത്തിൽ അപകടം റിപ്പോർട്ട് ചെയ്യുന്നതിന് ഏകീകൃത നമ്പറും പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയാണ് അപകടം റിപ്പോർട്ട് ചെയ്യേണ്ടത്. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഗുണകരമാകുന്നതാണ് നിയമം. 

600 590000 നമ്പറിൽ വിളിച്ചോ സ്മാർട് ആപ്ലിക്കേഷൻ വഴിയോ ഉപഭോക്തൃ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്. 

പരുക്കേറ്റ ജീവനക്കാരന്റെ വിശദാംശങ്ങൾ,  അപകടത്തിന്റെ സ്വഭാവം, സ്ഥലം, സമയം, തീവ്രത, പ്രഥമ ശുശ്രൂഷ നൽകിയ വിവരം, ചികിത്സ, കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ നൽകണം. മെഡിക്കൽ സമിതിയുടെ റിപ്പോർട്ട് 10 ദിവസത്തിനകം ഹാജരാക്കണം.

50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികളിൽ മിന്നൽ പരിശോധന നടത്തി സ്ഥിതിഗതികൾ നിരീക്ഷിക്കും. പ്രതിരോധ നടപടികൾ സ്വീകരിച്ചാണോ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് എന്ന് പരിശോധിച്ച് വേണ്ട ഭേദഗതി ആവശ്യപ്പെടും. പരുക്കേറ്റവരുണ്ടെങ്കിൽ വിശദാംശങ്ങൾ തേടും.

article-image

rtuftufg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed