വിദേശികൾക്കും ആശ്രിതർക്കും പ്രഫഷൻ പരിഗണിക്കാതെ ഉംറ നിർവഹിക്കാം


ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾക്കും ആശ്രിതർക്കും പ്രഫഷൻ പരിഗണിക്കാതെ ഉംറ നിർവഹിക്കാമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വീസയ്ക്കു പുറമേ സന്ദർശക വീസയിലെത്തിയും ഉംറ നിർവഹിക്കാം. ജിസിസി രാജ്യങ്ങളിൽ താമസ വീസയുള്ളവരും പാസ്പോർട്ടിന് കുറഞ്ഞത് 6 മാസം കാലാവധിയും ഉണ്ടായിരിക്കണമെന്നതാണ് നിബന്ധനയെന്ന് ഹജ് മന്ത്രി തൗഫിഖ് അൽ റബീഅ പറഞ്ഞു.

റൂഹ് പ്ലാറ്റ്ഫോം വഴി ഇ∠വീസയ്ക്ക് അപേക്ഷിക്കാം. 300 റിയാലാണ് ഫീസ്. കൂടാതെ മെഡിക്കൽ ഇൻഷുറൻസും എടുത്തിരിക്കണം. ഒറ്റത്തവണയോ ഒന്നിലേറെ തവണയോ സൗദിയിൽ പ്രവേശിക്കാവുന്ന വീസ ലഭിക്കും. മദീനയിലെ പ്രവാചകപ്പള്ളിയും സൗദിയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനും അനുമതിയുണ്ട്. ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ആശ്വാസമാകുന്നതാണ് പുതിയ നിയമം

article-image

we5twt

You might also like

Most Viewed