സൗദിയിൽ മാംസ വിഭവങ്ങൾ ഉൾപ്പെടയുള്ള ഭക്ഷ്യഉത്‌പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം


മാംസ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ. സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്കാണ് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. മാംസ വിഭവങ്ങളും അവയുടെ ഉത്‌പന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉത്‌പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ജൂലായ് ഒന്ന് മുതൽ നിയമം കർശനമായി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും അതോറിറ്റി വ്യക്തമാക്കി.

ഹലാൽ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ സർട്ടിഫിക്കേഷനായി പരിഗണിക്കില്ല. അംഗീകൃത ഹലാൽ ഏജൻസികളുടെ സർട്ടിഫിക്കറ്റുള്ള ഉത്‌പന്നങ്ങൾക്ക് മാത്രമായിരിക്കും രാജ്യത്ത് അനുമതി നൽകുക. പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്‌പന്നങ്ങൾക്കും ഇത് ബാധകമായിരിക്കും. ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്‌പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

You might also like

Most Viewed