ചൂട് കനക്കുന്നു: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ


ഖത്തറിൽ ചൂട് കനക്കുന്നു. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ നിർദ്ദേശം നൽകി. രാജ്യത്തെ എല്ലാ തൊഴിലുടമകളും തൊഴിലിടങ്ങളിൽ പ്രത്യേകിച്ചും നിർമ്മാണ മേഖലയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

കാറ്റിന്റെ വേഗം അളക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിക്കാനും കനത്ത കാറ്റുള്ളപ്പോൾ ക്രെയ്നുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. കമ്പനികൾ തൊഴിലിടങ്ങളിൽ സേഫ്റ്റി നടപടികൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ കർശന പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.

വേനൽ കടുക്കുന്ന ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉച്ചവിശ്രമ നിയമവും നടപ്പാക്കുന്നുണ്ട്. രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം തൊഴിലുകൾക്ക് വിലക്കേർപ്പെടുത്തുന്നതാണ് ഉച്ചവിശ്രമ നിയമം. കഴിഞ്ഞ വർഷം മുതൽ ഉച്ചവിശ്രമ സമയത്തിന്റെ ദൈർഘ്യവും നീട്ടിയിട്ടുണ്ട്.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed