ഒമാനിൽ പത്താം മജ്‌ലിസ് ശൂറ ചെയർമാനായി ഖാലിദ് അൽ മഅ്‌വലിയെ തെരഞ്ഞെടുത്തു

ഒമാനിൽ പത്താം മജ്‌ലിസ് ശൂറ ചെയർമാനായി ഖാലിദ് അൽ മഅ്‌വലിയെ തെരഞ്ഞെടുത്തു. ശൂറ കൗൺസിൽ അംഗങ്ങളുടെ സത്യ പ്രതിജ്ഞയും നടന്നു. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ശൂറ സമ്മേളനം ചേർന്നത്. തുടർച്ചയായ നാലാം തവണയാണ് ശൂറ കൗണ്‍സിലിന്‍റെ ചെയർമാൻ സ്ഥാനത്തേക്ക് ഖാലിദ് അൽ മഅ്‌വലി തെരഞ്ഞെടുക്കപ്പെടുന്നത്. ഇലക്ട്രോണിക് വേട്ടെടുപ്പിൽ 89 പേർ വോട്ടവകാശം വിനിയോഗിച്ചപ്പോൾ 58 വോട്ടുകൾ നേടിയാണ് ഖാലിദ് അൽ മഅ്‌വലി സഭയുടെ നായകത്വത്തിലേക്ക് എത്തുന്നത്.
ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനായി ദുകമിൽ നിന്നുള്ള താഹിർ അൽ ജുനൈബിയെയും സെക്കന്‍ഡ് ഡെപ്യൂട്ടി ചെയർമാനായി സഈദ് ബിന്‍ ഹമദ് അൽ സഅദിയെയും തെരഞ്ഞെടുത്തു. ശൂറ കൗൺസിലിന്റെ പത്താം ടേം തെരരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. അന്ന് തന്നെയായിരുന്നു വോട്ടെടുപ്പ്.
ോേ്ോേ