ഒമാനിൽ ശൂറ തിരഞ്ഞെടുപ്പ്; 65.88 ശതമാനം പോളിങ്


പത്താമത് മജ്ലിസ് ശൂറ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പുതുചരിതം തീർത്ത് ഒമാൻ. ലഭ്യമായ കണക്കു പ്രകാരം  4,96,279 പേരാണ് വോട്ടു രേഖപ്പെടുത്തിയത് ( 65.88 ശതമാനം പോളിങ്).  ഇതിൽ 2,58,847 പുരുഷന്മാരും (66.26 ശതമാനം) 2,37,432 സ്ത്രീകളും (65.48 ശതമാനം) ഉൾപ്പെടും. പൗരന്മാർ ഇൻതിഖാബ് ആപ് വഴിയാണ് സമ്മതിദാനം നിർവഹിച്ചത്. ശൂറ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ആദ്യമായാണ് ഇ−വോട്ടിങ് നടപ്പാക്കുന്നത്. രാവിലെ എട്ടു മുതൽ‍ രാത്രി ഏഴു വരെയായിരുന്നു വോട്ടിങ്. ഇൻതിഖാബ് ആപ്ലിക്കേഷനിലൂടെ വോട്ടർമാരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരുന്നത്. ആപ്പിലൂടെ വോട്ട് ചെയ്യാനായി നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ‌.എഫ്‌.സി) സവിശേഷതയുള്ള സ്മാർട്ട്‌ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, സാധുവായ ഐഡി കാർഡ് എന്നിവ ആവശ്യമായിരുന്നു. ആപ്പിലൂടെയുള്ള വോട്ടിങ്ങ് രീതി ആയതിനാൽ വീട്ടിലിരുന്നും തൊഴിലിടത്തുനിന്നുമെല്ലാം പൗരൻമാർക്ക് സമ്മതിദാനം വിനിയോഗിക്കാനായി. 

ഒക്ടോബർ 22ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ രാജ്യത്തിന് പുറത്തുള്ള 13,841 ഒമാനി പൗരന്മാർ സമ്മതിദാനം വിനിയോഗിച്ചിരുന്നു. 83 വിലായത്തുകളിൽ‍നിന്നുള്ള 90 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 883 സ്ഥാനാർ‍ഥികളാണ് ഇത്തവണ ജനവിധി തേടിയത്. ഇവരിൽ‍ 33 പേർ‍ സ്ത്രീകളായിരുന്നു. ദോഫാർ‍ ഗവർ‍ണറേറ്റിൽ‍ നിന്നാണ് കൂടുതൽ‍ പേർ‍ മത്സര രംഗത്തുണ്ടായിരുന്നത്− 255 സ്ഥാനാർ‍ഥികൾ‍. ദാഖിലിയ (111), മസ്‌കത്ത് (108), അൽ‍ വുസ്ത (74), വടക്കന്‍ ബാത്തിന (84), തെക്കന്‍ ശർ‍ഖിയ (60), തെക്കന്‍ ബാത്തിന (58), വടക്കന്‍ ശർ‍ഖിയ (57), ദാഹിറ (32), മുസന്ദം (22), ബുറൈമി (22) എന്നിങ്ങനെയാണ് മറ്റു ഗവർ‍ണറേറ്റുകളിൽ‍ നിന്നുള്ള സ്ഥാനാർ‍ഥികളുടെ കണക്കുകൾ. സുപ്രീം ഇലക്ഷന്‍ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് പ്രവർ‍ത്തനങ്ങൾ‍ ഏകോപിപ്പിച്ചത്‌തെരഞ്ഞെടുപ്പ് പ്രക്രിയ റിപ്പോർട്ട് ചെയ്യാൻ 50ൽ അധികം വിദേശ മാധ്യമപ്രവർത്തകർ  എത്തിയിരുന്നു. അറബ് മേഖലയിൽ ആദ്യമായാണ് മൊബൈൽ അധിഷ്ഠിതമായി വോട്ടെടുപ്പ് നടക്കുന്നത്.

article-image

്ിു്

You might also like

Most Viewed