പ്രവാസികളുടെ ശ്രദ്ധയ്ക്ക്


ഒമാൻ ഐ.ഡി അപ്ഡേറ്റ് ചെയ്യാത്തതിനാൽ എ.ടി.എം കാർഡ് ബ്ലോക്കാണ്; ഈ മേസേജ് വന്നാൽ ഒമാൻ സെൻട്രൽ ബാങ്കിൽ നിന്നാണെന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത്തരം മേസേജുകൾ അവഗണിക്കണമെന്നും ബാങ്ക് അധികൃതർ. ‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എ.ടി.എം കാർഡ് ഒമാൻ ഐ.ഡി അപ്ഡേറ്റ് ചെയ്യാത്തതിനാൽ ബ്ലോക്ക് ആക്കിയിരിക്കുകയാണ്. എ.ടി.എം കാർഡ് ഉപയോഗിക്കുന്നതിന് താഴെ കാണുന്ന നമ്പറിൽ വിളിക്കുക’ എന്ന വ്യാജസന്ദേശമാണ് പ്രചരിക്കുന്നത്.

ഇത്തരത്തിലുള്ള വ്യാജ സന്ദേശവും ഫോൺ വിളികളും മലയാളികളടക്കം ഒട്ടേറേ പേർക്ക് ലഭിക്കുന്നുണ്ട്. ചതിയിൽപ്പെട്ടവർ പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതിനാൽ ഇരകളുടെ എണ്ണം കൂടി വരുകയാണ്. വ്യാജമെസേജ് കിട്ടിയ പലരും ബാങ്കിൽ നേരിട്ട് ചെന്ന് അന്വേഷിച്ചെന്നും ബാങ്ക് ഇത്തരം മെസേജുകൾ അയക്കില്ലെന്നും ഒമാൻ സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. വ്യക്തിഗത രഹസ്യവിവരങ്ങൾ ആർക്കും കൈമാറരുത്. തട്ടിപ്പിനിരയായാൽ ബാങ്കിനെ അറിയിച്ച് അക്കൗണ്ടും ക്രെഡിറ്റ് കാർഡും മരവിപ്പിക്കുകയാണ് വേണ്ടത്.

സന്ദേശം അയക്കുന്ന നമ്പറിലേക്ക് തിരിച്ച് വിളിക്കുകയോ മെസേജുകളോട് പ്രതികരിക്കുകയോ ചെയ്യരുത് എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം മേസെജുകളോട് പ്രതികരിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ബാങ്ക് ഉത്തരവാദിയല്ലെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed