എക്‌സിറ്റ് പദ്ധതിയുടെ കാലാവധി നീട്ടിയതായി ഒമാൻ തൊഴിൽ‍ മന്ത്രാലയം


മസ്‌കറ്റ്: വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന വിദേശികൾ‍ക്ക് ഒമാനിൽ‍ നിന്നും പിഴ കൂടാതെ വിട്ടുപോകുവാൻ പ്രഖ്യാപിച്ചിരുന്ന എക്‌സിറ്റ് പദ്ധതിയുടെ കാലാവധി സപ്തംബർ‍ 30 വരെ നീട്ടിയതായി ഒമാൻ തൊഴിൽ‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ‍ പറയുന്നു. ആഗസ്റ്റ് 31 ഇന് എക്‌സിറ്റ് പദ്ധതി അവസാനിക്കാനിരിക്കയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.

2020 നവംബറിലാണ് എക്‌സിറ്റ് പദ്ധതിയുടെ ആദ്യ പ്രഖ്യാപനം തൊഴിൽ‍ മന്ത്രാലയം നടത്തിയത്. ഇപ്പോൾ‍ ഇത് ഏഴാമത്തെ തവണയാണ് എക്‌സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് തൊഴിൽ‍ മന്ത്രാലയം ഉത്തരവ് ഇറക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed