ഗർഭസ്ഥശിശുവിന് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തി ഡൽ‍ഹി എയിംസ്


അമ്മയുടെ വയറ്റിലുള്ള കുഞ്ഞിന് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തി ഡൽ‍ഹി എയിംസ്. 28കാരിയുടെ ഗർ‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യപരമായ കാരണങ്ങളാൽ‍ നേരത്തെ മൂന്നുതവണ യുവതി ഗർ‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നു.  യുവതിയുടെ ഗർ‍ഭാവസ്ഥയിലുള്ള നാലാമത്തെ കുഞ്ഞിന്  ഹൃദയത്തിന് തകരാറുള്ളതായി ഡോക്ടർ‍മാർ‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടർ‍ന്നാണ് വയറ്റിനുള്ളിൽ‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്താനുള്ള ശ്രമങ്ങൾ‍ ഡോക്ടർ‍മാർ‍ ആരംഭിച്ചത്.

വളരെ സങ്കീർ‍ണ്ണമായ ഈ ശസ്ത്രക്രിയക്ക് യുവതിയും കുടുംബവും അനുമതി നൽ‍കുകയായിരുന്നു. എയിംസിലെ കാർ‍ഡിയോതെറാസിക് സയന്‍സസ് സെന്ററിൽ‍ വച്ചായിരുന്നു ശസത്രക്രിയയുടെ നടപടിക്രമങ്ങൾ‍. ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാർ‍ഡിയോളജി ആന്റ് കാർ‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ‍ അറിയിച്ചു.

article-image

fghft

You might also like

Most Viewed