ഈ ഹോളിക്ക് രാജ്യത്തിനായി പ്രത്യേക പൂജ ചെയ്യും; കേജരിവാൾ

ഈ ഹോളിക്ക് രാജ്യത്തിനായി പ്രത്യേക പൂജ ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. ആപ് നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഇന്ന് ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യാനിരിക്കെയാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യംവെച്ച് കേജരിവാളിന്റെ പരാമർശം.
സിസോദിയ ബി.ജെ.പിയിൽ ചേർന്നാൽ അപ്പോൾ മോചിപ്പിക്കപ്പെടുമെന്നും ഇ.ഡി, സി.ബി.ഐ എന്നിവയെ രാഷ്ട്രീയ ദുരുപയോഗത്തിന് ഉപയോഗിക്കുകയാണെന്നും കേജരിവാൾ പറഞ്ഞിരുന്നു.
rw3r