ഇന്ത്യന്‍ സൈനികരും കുടുംബാംഗങ്ങളും ചൈനീസ് മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശം

സൈനികർ ചൈനീസ് മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശവുമായി ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗം. ചൈനീസ് മൊബൈൽഫോണുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് സൈനികർക്കും കുടുംബാംഗങ്ങൾക്കും നിർദ്ദേശം നൽകിയത്.
ചൈനീസ് മൊബൈൽഫോണുകളിൽ ചാര സോഫ്റ്റ് വെയറുകളും വൈറസ് പ്രോഗ്രാമുകളും കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. മൊബൈൽ ആപ്ലിക്കേഷനുകളാണ് അധികവും ഭീഷണി സൃഷ്ടിക്കുന്നത്. ഇവ ഫോണിൽ നിന്ന് നീക്കം ചെയ്യുന്നതാണ് ഉചിതമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുമായി ശത്രുതയുള്ള രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്നും സൈനികരയെും കുടുംബാംഗങ്ങളെയും നിരുത്സാഹപ്പെടുത്തണമെന്നാണ് ഡിഫന്‍സ് ഇന്റലിജന്‍സ് നൽകുന്ന മുന്നറിയിപ്പ്.
ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ചാരപ്രവർത്തനം സജീവമാണെന്ന് വിവിധ ഏജന്‍സികൾ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് മൈക്രോ−ബ്ലോഗിംഗ് സൈറ്റായ വെയ്‌ബോ, വീചാറ്റ് മെസഞ്ചർ, ഫയൽ ട്രാന്‍സ്ഫർ ആപ്പ് ഷെയർഇറ്റ്, മൊബൈൽ വെബ് ബ്രൗസർ യുസി ബ്രൗസർ, ഒന്നിലധികം അക്കൗണ്ട് ലോഗർ, പാരലൽ സ്‌പേസ് എന്നിവയുൾപ്പെടെ പലതും നിരോധിക്കുകയും ചെയ്തിരുന്നു.
wert