കോൺറാഡ് സാംഗ്മ വീണ്ടും മേഘാലയ മുഖ്യമന്ത്രി

കോണ്‍റാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി മാര്‍ച്ച് 7ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തേക്കും. മേഘാലയ ഗവര്‍ണര്‍ ഫാഗു ചൗഹാന് രാജിക്കത്ത് സമര്‍പ്പിച്ച സാംഗ്മ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട സാംഗ്മ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണയും ഉറപ്പാക്കി. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ബിജെപി കേന്ദ്ര നേതൃത്വവും പിന്തുണ അറിയിച്ചു. പഴയ സഖ്യ കക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 11 എംഎല്‍എമാരുടെ പിന്തുണയിലാണ് കോണ്‍റാഡ് സാഗ്മയുടെ നോട്ടം.
വോട്ട് വിഹിതം വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം നാഗാലാന്‍ഡില്‍ 37 സീറ്റ് നേടിയ ബിജെപി −എന്‍ഡിപിപി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. സഖ്യം ഇല്ലാതെ മത്സരിച്ച എന്‍പിഎഫും സര്‍ക്കാരിന്റെ ഭാഗമായേക്കും. അഞ്ചാം തവണയും നെഫ്യു റിയോയുടെ പേര് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വികസനം, സമാധാനം, നാഗാ രാഷ്ട്രീയ പ്രശ്നത്തിന് നേരത്തെയുള്ള പരിഹാരവുമാണ് പുതിയ സര്‍ക്കാരിന്റെ അജണ്ടയെന്ന് എന്‍ഡിപിപി അറിയിച്ചു.
sete