അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോംബ് ഭീഷണി

അമിതാഭ് ബച്ചൻറെ വീടിന് നേരെ ബോംബ് ഭീഷണി. മൂംബൈയിലെ പ്രമുഖ ബോളിവുഡ് താരങ്ങളുടെ വീടുകളിൽ ബോംബ് വച്ചിട്ടുണ്ട് എന്ന സന്ദേശം കഴിഞ്ഞ ദിവസം നാഗ്‍പൂർ പൊലീസിൻറെ കൺട്രോൾ റൂമിന് ലഭിച്ചിരുന്നു. പിന്നാലെ മുംബൈ പൊലീസിന്റെ ബോംബ് സ്ക്വാഡ് അമിതാഭ് ബച്ചന്റെയും ധർമ്മേന്ദ്രയുടെയും വീടുകളിൽ പരിശോധന നടത്തി. എന്നാൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. മുംബൈ നഗരത്തിലെ അതിസമ്പന്നർ തമസിക്കുന്ന ജൂഹുവിലാണ് ബച്ചന്റെ ആഡംബര ബംഗ്ലാവുകൾ സ്ഥിതി ചെയ്യുന്നത്.
ഝനക്, ഝൽസ, വൽസ, പ്രതീക്ഷ എന്നിങ്ങനെയാണ് പേരുകൾ. മുംബൈയിൽ എത്തുന്ന സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ് ഈ ബംഗ്ലാവുകൾ. എല്ലാ ഞായറാഴ്ചയും ആരാധകരെ കാണാൻ ബച്ചൻ സമയം കണ്ടെത്തുന്നതും ഇവിടെയാണ്. ധർമ്മേന്ദ്രയുടെ ബംഗ്ലാവും ഇവിടെ തന്നെയാണ്.
ftutf