പീഡന പരാതിയിൽ ഹരിയാന കായികമന്ത്രി സന്ദീപ് സിംഗ് രാജിവച്ചു


ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവച്ചു. ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് രാജി. പുതുവത്സര തലേന്ന് ചണ്ഡീഗഢിലെ സെക്ടർ 26 പൊലീസ് സ്റ്റേഷനിൽ സെക്ഷൻ−354, 354 എ, 354 ബി, 342, 506 ഐപിസി പ്രകാരമാണ് കേസെടുത്തത്.

2022 ജൂലൈ ഒന്നിനാണ് പീഡനം നടന്നതെന്ന് വനിതാ കോച്ച് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. മന്ത്രി തന്നെ ചണ്ഡീഗഡിലെ വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് ജൂനിയർ കോച്ചിന്റെ പരാതി. ഡോക്യുമെന്റ് വെരിഫിക്കേഷന്റെ പേരിലാണ് മന്ത്രി വിളിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് താൻ പഞ്ച്കുളയിൽ കായികവകുപ്പിൽ പരിശീലകനായി ചേർന്നെങ്കിലും മന്ത്രി ഇടപെട്ട് ജജ്ജാറിലേക്ക് മാറ്റുകയായിരുന്നുവെന്ന് കോച്ച് പറഞ്ഞു.

സ്‌നാപ്പ് ചാറ്റിലും ഇൻസ്റ്റാഗ്രാമിലും കായിക മന്ത്രി തനിക്ക് നിരന്തരം മെസേജ് അയയ്‌ക്കുന്നതായും ആരോപിച്ചു. തന്റെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അത് പൊലീസ് അന്വേഷണത്തിൽ ഹാജരാക്കുമെന്നും വനിതാ പരിശീലക കൂട്ടിച്ചേർത്തു. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പ്രതികരിച്ചു.

article-image

rturu

You might also like

Most Viewed