ജാർഖണ്ഡിൽ കടയ്ക്ക് നേരെ ആസിഡ് ആക്രമണം; 7 പേർക്ക് പരുക്ക്


ജാർഖണ്ഡിൽ മധുരപലഹാരക്കടയ്‌ക്ക് നേരെ ആസിഡ് ആക്രമണം. പ്രഭാതഭക്ഷണം കടം നൽകാത്തതിൽ ക്ഷുഭിതനായ യുവാവ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ കടയുടമയടക്കം ഏഴ് പേർക്ക് പരുക്കേറ്റതായി പൊലീസ്. ദുംക ജില്ലയിലെ ഹരിപൂർ ഗ്രാമത്തിലാണ് സംഭവം.

രാവിലെ കടയിൽ എത്തിയ യുവാവ് പ്രഭാതഭക്ഷണം കടമായി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കടയുടമ ഇത് നിരസിച്ചു. ക്ഷുഭിതനായി വീട്ടിലേക്ക് മടങ്ങിയ യുവാവ് ആസിഡുമായി തിരിച്ചെത്തി. തുടർന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരുക്കേറ്റവർ ജർമുണ്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയതായി എസ്എച്ച്ഒ അറിയിച്ചു.

സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ ജാർമുണ്ടി പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed