കുവൈത്തിലേക്ക് അനധികൃതമായി രാജ്യത്തേക്ക് കടക്കുവാൻ ശ്രമിച്ച കുടുബത്തെ അറസ്റ്റ് ചെയ്തു


കുവൈത്തിലെ സാൽമി അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കുവാൻ ശ്രമിച്ച കുടുബത്തെ അറസ്റ്റ് ചെയ്തു. മകനെയും മരുമകളെയും മൂന്ന് പേരക്കുട്ടികളെയും അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച വയോധികയെയാണ് പിടികൂടിയതെന്ന് പ്രാദേശിക മാധ്യമമായ അൽ−അൻബ റിപ്പോര്‍ട്ട് ചെയ്തു. സംശയാസ്പദമായ രീതിയില്‍ കണ്ട വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് വിസ രേഖകള്‍ ഇല്ലാതെ കുടുംബത്തെ കണ്ടെത്തിയത്.
പിടികൂടിയ വൃദ്ധയെ സാല്‍മി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. എന്നാല്‍ കുടുംബത്തെ അൽ−റാഖി വഴി തിരികെ അയച്ചതായി അധികൃതര്‍ പറഞ്ഞു.
sdcsc
Prev Post