കുവൈത്തില്‍ പ്രവാസി തൊഴിലാളികളെ റിക്രൂട് ചെയ്യുന്ന സംവിധാനം നവീകരിക്കുന്നു


കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ റിക്രൂട് ചെയ്യുന്ന സംവിധാനം നവീകരിക്കുന്നു.തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിന് ഓട്ടോമാറ്റട് സംവിധാനം പുണരാരംഭിക്കുന്നതിന് കുവൈത്ത് മാൻപവർ അതോറിറ്റി ആലോചിക്കുന്നു.രാജ്യത്ത് നിലവിൽ തുടരുന്ന വിസ കച്ചവടം അവസാനിപ്പിക്കുന്നതിനും, വിദേശ തൊഴിലാളികളെ റിക്രൂട് ചെയ്യുന്നത് കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ഇതനുസരിച്ചാണ് വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചതു.വീസക്കച്ചവടം തടയുന്നതുൾപ്പെടെ നടപടിക്രമങ്ങൾ സുതാര്യമാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മരവിച്ചതാണ്. അതേസമയം പ്രധാനമായും വിദേശ തൊഴിലാളികളെ വലിയതോതിൽ റിക്രൂട്ട്മെന്റ് നടത്താറുള്ള ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരിക്കും ഓട്ടോമാറ്റട് സംവിധാനം ആദ്യ ഘട്ടത്തിൽ നടപ്പിൽ വരുത്തുക.
വർക്ക് പെർമിറ്റ്, വീസ എന്നിവ സംബന്ധിച്ച എല്ലാ വിശദ വിവരങ്ങളും ഓട്ടോമാറ്റട് സംവിധാനം വഴി കൃത്യമായി അറിയാൻ സാധിക്കും കൂടാതെ കുവൈത്തിൽ വീസ അനുവദിക്കുന്ന സ്ഥാപനത്തെക്കുറിച്ചും വിദേശത്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെക്കുറിച്ചും വ്യക്തമായ വിവരവും ലഭിക്കുന്നതാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed