ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വി.ഡി സതീശൻ


യൂത്ത് കോൺ‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ‍ പറഞ്ഞു. കേസിലെ പുതിയ വെളിപ്പെടുത്തൽ‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ‍ മറുപടി പറയേണ്ടതെന്ന് സതീശൻ ചോദിച്ചു. പി.ജെ ആർ‍മിയിലെ മുന്നണി പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി. വർ‍ഷങ്ങളായി ക്രിമിനൽ‍ പ്രവർ‍ത്തനം നടത്തുന്ന ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് ഇയാൾ‍. ആകാശിനെ സിപിഎം ഒക്കത്ത് വച്ച് നടക്കുകയായിരുന്നെന്നും സതീശന്‍ വിമർ‍ശിച്ചു.

ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സർ‍ക്കാർ‍ എതിർ‍ത്തതെന്നും സതീശൻ പറഞ്ഞു. ഷൂഹൈബ് വധക്കേസിൽ‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് സ്പീക്കർ‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയിൽ‍നിന്ന് ഇറങ്ങിപ്പോയി.

article-image

dghxgh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed