പൊലീസും കോടതിയും എല്ലാ പാർട്ടിക്കാർക്കും ബാധകം; എംസി ജോഫൈനെ തള്ളി കോടിയേരി

തിരുവനന്തപുരം: പാർട്ടി പൊലീസും കോടതിയുമാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണൻ. പൊലീസും കോടതിയും എല്ലാ പാർട്ടിക്കാർക്കും ബാധകമാണെന്ന് കോടിയേരി പറഞ്ഞു. എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷപദം ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തി.
അംഗങ്ങളെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ സിപിഐമ്മിനു സംവിധാനമുണ്ടെന്നായിരിക്കും എംസി ജോസഫൈൻ ഉദ്ദേശിച്ചതെന്ന് കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് പൊലീസിനോ കോടതിക്കോ സമാന്തരമല്ല. പാർട്ടി തന്നെ അന്വേഷിക്കണം എന്നു പറയുന്ന പരാതികളിൽ മാത്രമാണ് സിപിഐഎം ഇടപെടുന്നത്.
തറരാഷ്ട്രീയമാണ് ജോസഫൈൻ കളിക്കുന്നതെന്ന് കെ സുധാകരന്‍ എം.പി ആരോപിച്ചു. പാർട്ടി കോടതിയുണ്ടെങ്കിൽ പിന്നെന്തിനാണ് വനിതാ കമ്മീഷനെന്ന് കെ മുരളീധരൻ എംപി ചോദിച്ചു. ഇന്നലെ പികെ ശശി എംഎൽഎ ഉൾപ്പെട്ട പരാതിയിൽ വനിതാ കമ്മീഷൻ ഇടപെടാതിരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു എംസി ജോസഫൈന്റെ വിവാദ പ്രസ്താവന.