ആരാധനാലയങ്ങൾ തുറക്കൽ; സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമെന്ന് ക്രൈസ്തവ സഭകൾ

കൊച്ചി: ആരാധനാലയങ്ങൾ തുറക്കുന്നത് സർക്കാർ നിർദേശങ്ങൾ പാലിച്ച് മാത്രം മതിയെന്ന തീരുമാനത്തിലാണ് ക്രൈസ്തവ സഭകൾ. 65 വയസ് കഴിഞ്ഞ വൈദികരെ ദിവ്യബലിയിൽ പങ്ക് ചേരാൻ അനുവദിക്കില്ലെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവായും, കൊച്ചി രൂപതയും നിലപാട് വ്യക്തമാക്കി. കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന വൈദികരെ സംരക്ഷിക്കില്ലെന്നും സഭ അറിയിച്ചു.
65 വയസു കഴിഞ്ഞ പുരോഹിതരെ കുർബാനയിൽ പങ്ക് ചേരാൻ അനുവദിക്കില്ല, വിശ്വാസികൾ രൂപങ്ങൾ തൊട്ട് മുത്താതിരിക്കാൻ വേണ്ട നടപടികൾ സ്വീകരണം തുടങ്ങി 17 നിർദേശങ്ങളാണ് വൈദികർക്ക് ക്രൈസ്തവ സഭ നൽകിയിരിക്കുന്നത്. സർക്കാർ നിർദേങ്ങൾ പൂർണമായി പാലിച്ച് ദേവാലയങ്ങള്‍ തുറന്നാൽ മതിയെന്നാണ് വിവിധ രൂപതകളുടെ തീരുമാനമെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ പറഞ്ഞു.
എല്ലാവരുടേയും ആരോഗ്യം സംരക്ഷിക്കാൻ നടപടിയുണ്ടാകും. ഐഎംഎയുടെ ആശങ്കയെ ബഹുമാനത്തോടെ കാണുന്നുവെന്ന് കൊച്ചി രൂപത വക്താവ് ജോണി സേവ്യർ പതുക്കാട് പറഞ്ഞു. തിങ്കളാഴ്ച്ച മുതലാണ് സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത്.