ബ്രിട്ടനിലെ നൂറ് കമ്പനികള്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ നാല് ദിവസമാക്കി


പ്രവർത്തി ദിനം ആഴ്ചയിൽ നാല് ദിവസമാക്കി ബ്രിട്ടനിലെ നൂറ് കമ്പനികള്‍. എല്ലാ ജീവനക്കാരും ആഴ്ചയില്‍ നാല് ദിവസംമാത്രം ജോലിക്കെത്തിയാല്‍ മതി. എന്നാല്‍ ഇത് ശമ്പളത്തെ ബാധിക്കുകയുമില്ല. 100 കമ്പനികളിലുമായി 2600-ഓളം ജീവനക്കാരാണുള്ളത്. ‘ഫോര്‍ ഡേ വീക്ക്’ എന്ന ഈ കാമ്പയിനിലൂടെ വലിയൊരു മാറ്റം രാജ്യത്ത് കൊണ്ടുവരാൻ ലക്ഷ്യമിടുകയാണ്. ആഴ്ചയില്‍ അഞ്ച് ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നും പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലായി കുറച്ചാല്‍ ഉത്പാദനക്ഷമത വര്‍ധിക്കുമെന്നുമാണ് പറയുന്നത്. നേരത്തെ പ്രവൃത്തി ദിവസം നാലായി കുറച്ച സ്ഥാപനങ്ങളിൽ മികച്ച ജീവനക്കാര്‍ ഉണ്ടായെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്.

ആഴ്ചയില്‍ നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കമ്പനികളിൽ ആറ്റം ബാങ്ക്, ഗ്ലോബല്‍ മാര്‍ക്കറ്റിങ് എന്നീ കമ്പനികളും ഉൾപ്പെടുന്നു. യു.കെയിൽ രണ്ട് കമ്പനികളിലുമായി ഏകദേശം 450-ഓളം ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നുണ്ട് . ടെക്‌നോളജി, മാര്‍ക്കറ്റിങ്, ഇവന്റ്‌സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെക്ടറിലുള്ള കമ്പനികളാണ് പുതിയ രീതിയിലേക്ക് മാറിയിട്ടുള്ളത്.

എന്നാല്‍ കെട്ടിടനിര്‍മാണം, ഉത്പന്ന നിര്‍മാണം തുടങ്ങിയ മേഖലയിലെ കമ്പനികളും മാറ്റത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനമെന്ന ആശയം വിജയകരമാണെന്ന് പുതിയ രീതിയിലേക്ക് മാറിയ 88 ശതമാനം കമ്പനികളും അവകാശപ്പെടുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ മാറിയ കമ്പനികളിൽ ഉത്പാദനക്ഷമത 95 ശതമാനമായി നിലനിർത്താൻ കഴിഞ്ഞുവെന്നും പറയുന്നു.

article-image

AA

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed