പുതുപള്ളി ഫലം പിണറായി സർക്കാരിനുള്ള താക്കീതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി
മനാമ: ജനങ്ങളിൽ അറപ്പും, വെറുപ്പും ഉളവാക്കുന്ന ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാറിന് എതിരെയുള്ള ജനങ്ങളുടെ ഏറ്റവും കനത്ത താക്കീത് ആണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിധി എന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജുകല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജോയ് എം.ഡി എന്നിവർ ആശംസപ്രസംഗം നടത്തി.
നേതാക്കളായ നിസാർ കുന്നംകുളത്തിങ്കൽ, മിനി റോയ്, ഷമീം കെ.സി, നസിം തൊടിയൂർ, ഷിബു എബ്രഹാം, ഫിറോസ് അറഫ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, പി.ടി. ജോസഫ്, ബിജുബാൽ, സിജു പുന്നവേലി, ജേക്കബ് തേക്ക്തോട്, സൈദ് മുഹമ്മദ്, രഞ്ജിത്ത് പൊന്നാനി, അലക്സ് മഠത്തിൽ, അഡ്വ. ഷാജി സാമുവൽ, രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ഗിരീഷ് കാളിയത്ത്,കെ.കെ. ജാലിസ്, നെൽസൺ വർഗീസ്, സുമേഷ് ആനേരി, സുനിത നിസാർ, ബ്രയിറ്റ് രാജൻ, ഷിബു ബഷീർ, ജോൺസൻ കല്ലുവിളയിൽ, സാമുവൽ മാത്യു, സുബിനാഷ് കിട്ടു, ദാനിയേൽ തണ്ണിതോട് എന്നിവർ നേതൃത്വം നൽകി.
asdadsdsads