ഗൂഗിൾ‍ ഹാങ്ഔട്ട്‌സ് ഇല്ല, ഇനി ഗൂഗിൾ‍ ചാറ്റ്


ഇന്റർ‍നെറ്റ് ഉപയോഗിച്ചുള്ള ഇൻസ്റ്റന്റ് മെസേജിംഗും ചാറ്റും പ്രചാരം നേടിവരുന്ന ഘട്ടത്തിൽ‍ പലരുടേയും ഹൃദയം കവർ‍ന്ന ഗൂഗിൾ‍ സേവനമാണ് ഹാങ്ഔട്ട്‌സ്. നവംബർ‍ മാസത്തോടെ ഹാങ്ഔട്ട്‌സ് രൂപം മാറി ഗൂഗിൾ‍ ചാറ്റായി മാറുമെന്ന് കഴിഞ്ഞ ദിവസമാണ് ഗൂഗിൾ‍ പ്രഖ്യാപിച്ചത്. നിങ്ങളുടെ ഗൃഹാതുരതയുടെ ഭാഗമായ മെസേജുകളും മറ്റ് വിവരങ്ങളും നഷ്ടപ്പെടാതെ ഗൂഗിൾ‍ ചാറ്റിലേക്ക് സ്വിച്ച് ചെയ്യുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങൾ‍ മറക്കാതിരിക്കാം. 

ഹാങ്ഔട്ട്‌സ് ഡാറ്റയുടെ പകർ‍പ്പ് സൂക്ഷിക്കാൻ ഗൂഗിൾ‍ ടൈക്ക്ഔട്ട് സേവനം ഉപയോഗിക്കണമെന്നാണ് ഗൂഗിൾ‍ ചാറ്റ് പ്രോഡക്ട് മാനേജർ‍ രവി കണ്ണേഗണ്ടി അറിയിച്ചിരിക്കുന്നത്. ഗൂഗിൾ‍ ടേക്ക്ഔട്ട് എന്ന് തിരഞ്ഞ് ടാബ് ഓപ്പണായ ശേഷം നിങ്ങളുടെ ഗൂഗിൾ‍ അക്കൗണ്ട് ലോഗിൻ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ഗൂഗിൾ‍ ഹാങ്ഔട്ട്‌സിനായി ഉപയോഗിച്ച അതേ അക്കൗണ്ട് തന്നെയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

താഴെ വരുന്ന നീണ്ട ലിസ്റ്റിൽ‍ നിന്നും ഗൂഗിൾ‍ ഹാങ്ഔട്ട്‌സ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ബാക്കിയെല്ലാ സേവനങ്ങളും ഡിസെലക്ട് ചെയ്‌തെന്ന് ഉറപ്പുവരുത്തുക.

തുടർ‍ന്ന് Next എന്ന് ക്ലിക്ക് ചെയ്യുക. അപ്പോൾ‍ തുറന്നുവരുന്ന ലിസ്റ്റിൽ‍ നിന്നും Delivery Methord സെലക്ട് ചെയ്ത് ഏത് ഇടവേളയിലുള്ള ബാക് അപ്പാണ് ആവശ്യമെന്ന് നൽ‍കുക. ഗൂഗിൾ‍ നിർ‍ദേശിക്കുന്നത് വൺ ടൈം ഡൗൺലോഡാണ്.

തുടർ‍ന്ന് സൗകര്യപ്രദമായ ഫയൽ‍ടൈപ്പ് നൽ‍കി Export എന്ന് നൽ‍കുന്നതോടെ ഹാങ്ഔട്ട്‌സ് ഡാറ്റയുടെ കോപ്പി നിങ്ങളുടെ പക്കലെത്തുന്നു. എല്ലാ ഡാറ്റയും ചാറ്റുകളും വീണ്ടെടുക്കാൻ‍ നവംബർ‍ മാസം വരെ മാത്രമേ സാധിക്കൂ. ഇത് പ്രത്യേകം ശ്രദ്ധിക്കണം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed