ബഹ്റൈൻ ഹജ്ജ് മിഷൻ കമ്മിറ്റി അംഗങ്ങളുമായി ആരോഗ്യമന്ത്രി കൂടികാഴ്ച്ച നടത്തി


ബഹ്റൈൻ ഹജ്ജ് മിഷന് കീഴിലെ മെഡിക്കൽ കമ്മിറ്റി അംഗങ്ങളുമായി ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ കൂടിക്കാഴ്ച നടത്തി. തീർഥാടകർക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം നൽകുന്നതിനാവശ്യമായ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായിരുന്നു യോഗം.മികച്ച ചികിത്സയും ആരോഗ്യ സേവനങ്ങളും നൽകാൻ സർക്കാർ ഒരുക്കമാണെന്നും അതിനാവശ്യമായ കാര്യങ്ങൾ അതത് സന്ദർഭത്തിൽ ചെയ്തു കൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു.ബഹ്റൈനിൽനിന്നുള്ള തീർഥാടകർക്ക് ആരോഗ്യ സേവനം നൽകാൻ തയാറായി മുന്നോട്ടുവന്ന എല്ലാ കമ്മിറ്റി അംഗങ്ങൾക്കും അവർ നന്ദി അറിയിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed