യു.എ.ഇയിൽ ഇനി സർക്കാർ സേവനങ്ങൾക്ക് സ്മാർട് പേയ്മെന്റ്
യു.എ.ഇ: രാജ്യത്ത് ഇനി സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഇനി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു നേരിട്ട് നൽകാവുന്ന നടപ്പാക്കുന്നു. സാന്പത്തിക മന്ത്രാലയവും നാഷണൽ ബാങ്ക് ഓഫ് അബുദാബി (എൻ.ബി.എഡി)യുമായി ചേർന്നാണു സേവനം നടപ്പാക്കുന്നത്. യു.എ.ഇയിൽ ആദ്യമായാണ് ഇ–ഡെബിറ്റ് സേവനം ആരംഭിക്കുന്നത്. സേവനങ്ങൾക്കും സാധന സാമഗ്രിക
ൾക്കും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം നൽകാമെന്നതാണു പ്രത്യേകത. ഇ–വാലറ്റിൽ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു നേരിട്ട് പണം നിറയ്ക്കാനുള്ള സംവിധാനമാണ്. പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വേഗം കൂട്ടുന്നതിനും സേവനത്തിന്റെ നിലവാരം വർധിപ്പിക്കാനും സംവിധാനം സഹായിക്കുമെന്നു റിസോഴ്സസ് ആൻഡ് ബജറ്റ് അസി. അണ്ടർ സെക്രട്ടറി പറഞ്ഞു.

